കുവൈറ്റ് സിറ്റി: ഏപ്രിൽ 1 മുതൽ കുവൈറ്റിൽ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ നിർദ്ദേശാനുസരണം നിശ്ചയിച്ചിട്ടുള്ള മരുന്നു വില ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മരുന്ന് , പോഷക സപ്ലിമെന്റുകൾ എന്നിവയുടെ വിൽപ്പന വിലയിൽ പരമാവധി 40 ശതമാനം കുറവാണ് വരുത്തിയത്.
2006 ഡിസംബർ 27-ലെ ഗൾഫ് ആരോഗ്യ മന്ത്രിമാരുടെ സുപ്രീം കൗൺസിൽ സമ്മേളനത്തിലെ തീരുമാനം നടപ്പിലാക്കുകയാണ് എന്ന് ആരോഗ്യ പറഞ്ഞു. ഈ തീരുമാനം പ്രകാരം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ മരുന്നുകളുടെ ഇറക്കുമതി വില ഏകീകരിക്കുന്നതിനുള്ള അംഗീകാരം വ്യവസ്ഥ ചെയ്യുന്നു, അതോടൊപ്പം