ഫുഡ് ഡെലിവറി ജീവനക്കാർക്ക് സ്കൂളുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി

0
41

കുവൈറ്റ് സിറ്റി: ഫുഡ് ഡെലിവറി കമ്പനി ജീവനക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നത് വിലക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. അനാരോഗ്യകരമായ ഭക്ഷണങ്ങളോ നിരോധിത വസ്തുക്കളോ വിദ്യാർത്ഥികളിലേക്ക് എത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഇത്.

ഡെലിവറി കമ്പനി ജീവനക്കാരെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ആറ് വിദ്യാഭ്യാസ മേഖലകളിലെയും എല്ലാ തലങ്ങളിലുമുള്ള എല്ലാ സ്‌കൂളുകളിലേക്കും സർക്കുലർ അയച്ചതായി മന്ത്രാലയത്തിലെ വിദ്യാഭ്യാസ വികസന,  പ്രവർത്തനങ്ങലുടെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഗാനേം അൽ സുലൈമാനി പത്രക്കുറിപ്പിൽ പറഞ്ഞു. ഞായറാഴ്ച മുതൽ ഇത് നടപ്പാക്കണം എന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്.

സ്‌കൂളുകളിൽ മയക്കുമരുന്നുകളുടെയും സിഗരറ്റുകളുടെയും വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി  ആഭ്യന്തര , ആരോഗ്യ , സാമൂഹികകാര്യ മന്ത്രാലയങ്ങളുമയി പദ്ധതി തയ്യാറാക്കും എന്നും ഡോ. അൽ-സുലൈമാനി പറഞ്ഞു.