പക്ഷിപ്പനി; സ്പെയിൻ,അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള പക്ഷി ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു

0
25

കുവൈറ്റ് സിറ്റി : പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് സാഹചര്യത്തിൽ സ്‌പെയിനിൽ നിന്നും അമേരിക്കയിലെ 22 സംസ്ഥാനങ്ങളിൽ നിന്നുമുള്ള എല്ലാത്തരം പക്ഷിമാംസങ്ങളുടെയും മുട്ടയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എല്ലാത്തരം  ശീതീകരിച്ചതും സംസ്കരിച്ചതുമായ പക്ഷി മാംസം, അവയുടെ ഡെറിവേറ്റീവുകൾ, ഇതിൽ ഉൾപ്പെടും. കുവൈത്ത് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ആക്ടിംഗ് ഡയറക്ടർ സുലൈമാൻ അൽ-ഫഹദ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

മറ്റ് 16 അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നും അയർലണ്ടിൽ നിന്നുമുള്ള എല്ലാത്തരം  ശീതീകരിച്ചതും  സംസ്കരിച്ചതുമായ കോഴിയിറച്ചി, ഇറച്ചി ഉൽപ്പന്നങ്ങൾ,  മുട്ടകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കിയതായും സർക്കുലർ വ്യക്തമാക്കുന്നു. അവിടം പക്ഷിപ്പനി മുക്തമായ സാഹചര്യത്തിലാണ് ഇത്.