കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. ആദർശ് സ്വൈക ഡെപ്യൂട്ടി അമീറും കുവൈറ്റ് കിരീടാവകാശിയുമായ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ സന്ദർശിച്ചു. ബയാൻ കൊട്ടാരത്തിലെ സന്ദർശന വേളയിൽ അംബാസഡർ തന്റെ അധികാരപത്രം അദേഹത്തിനു കൈമാറി.