MOE ഇന്ത്യ,നേപ്പാൾ എന്നിവിടങ്ങൾ നിന്നും 900 തൊഴിലാളികളെ നിയമിക്കും

കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷം മുതൽ സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്നതിനായി ഏകദേശം 900 തൊഴിലാളികളെ  വിദ്യാഭ്യാസ മന്ത്രാലയം നിയമിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈദ് അൽ ഫിത്തറിന് ശേഷം  ഇന്ത്യയിലേക്കും നേപ്പാളിലേക്കും രണ്ട് പ്രതിനിധി സംഘങ്ങളെ അയക്കും. ഇവർ സർക്കാർ സ്കൂളുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യും . മുൻവർഷം വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ച കരാർ തൊഴിലാളികൾ പരിമിതമായ സാഹചര്യത്തിൽ ആണിത്.