തമിഴ്നാട് സ്വദേശി കുവൈത്തിൽ സ്പോൺസറുടെ വെടിയേറ്റ് മരിച്ചു

0
40

കുവൈത്ത്‌ സിറ്റി :  കുവൈത്തിലെ സബാഹ് അൽ അഹമ്മദിൽ തമിഴ്നാട് സ്വദേശിയായ ആട്ടിടയനെ സ്പോൺസർ വെടി വെച്ചു കൊന്നു. കൂതനെല്ലൂർ ലക്ഷ്മണങ്കുടിയിൽ മുത്തുകുമാരനാണു(30)  കൊല്ലപ്പെട്ടത്‌. സെപ്തംബർ 3 നു കുവൈത്തിലെത്തി നാലാം ദിവസമായിരുന്നു സംഭവം.

ഡി ഫാം ബിരുദധാരിയായിരുന്നു മുത്തുകുമാരനെ ക്ലർക്ക് , ഗാർഹിക തൊഴിലാളി എന്ന വാഗ്ദാനങ്ങൾ നൽകിയാണ്  ഏജൻ്റ് കുവൈത്തിൽ എത്തിച്ചത്. എന്നാൽ ഇടയനാകാൻ സ്പോൺസർ നിർബന്ധിച്ചതായി മരണത്തിന് മുമ്പ് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നു.

ജോലി തുടങ്ങി മൂന്നാം ദിവസം ഇന്ത്യൻ എംബസിയുമായി ഇയാൾ ബന്ധപ്പെടാൻ ശ്രമിച്ചത് തൊഴിലുടമയെ പ്രകോപിതനാക്കി. സബാഹ് അൽ-അഹമ്മദ് മരുഭൂമിയിലെ തൊഴുത്തിനകത്ത് സ്പോൺസർ  വച്ച് മുത്തു കുമാരനെ എയർ റൈഫിൾ ഉപയോഗിച്ച് മർദിക്കുകയും തുടർന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നു.  ഇന്ത്യക്കാരനായ തൊഴിലാളിയെ  കൊലപ്പെടുത്തിയതിന്  24 കാരനായ പൗരനെ അറസ്റ്റ് ചെയ്തു’ എന്ന വാർത്ത അയ്മൻ മാറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്.

മുത്തുകുമാരന്റെ അയൽ ഗ്രാമത്തിൽ താമസിക്കുന്ന ഒരാളാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്. ഇയാളുടെ ബന്ധു കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.  പക്ഷേ, സംസ്ഥാന സർക്കാരിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല എന്ന് മുത്തുകുമാരൻ്റെ ഭാര്യ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞഏഴാം തിയ്യതി മുതൽ മുത്തുമാരനെ ഫോണിൽ ലഭ്യമായിരുന്നില്ല, തുടർന്ന് ഇവർ പരാതി നൽകിയിരുന്നു. സെപ്തംബർ 9 നു മരണ വാർത്തയാണ് കുടുംബം അറിഞ്ഞത്.

ഹൈദരാബാദ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിക്രൂട്ടിംഗ്‌ ഏജൻസി മുഖേനെയാണു ഇദ്ധേഹം കുവൈത്തിൽ എത്തിയത്‌.  തുടർന്ന് സ്ഥാപനത്തിൻ്റെ  ഏജന്റായ മോഹന എന്ന സ്ത്രീ മുത്തുകുമാരനെ ഇടയനായി ജോലി ചെയ്യാൻ മറ്റൊരാൾക്ക് കൈമാറിയതായും വിദ്യ പറഞ്ഞു.

ജോലി തുടങ്ങി ആദ്യ ദിവസം തന്നെ, മരുഭൂമിയിൽ ജോലി ചെയ്യാൻ കഴിയില്ലെന്നും തിരികെ വരാൻ ആഗ്രഹിക്കുന്നുവെന്നും  ഭർത്താവ്  പറഞ്ഞു. തുടർന്ന് താൻ മോഹനയെ വിളിച്ച് അദ്ദേഹത്തെ തിരിച്ചയക്കാൻ അഭ്യർത്ഥിച്ചുവെങ്കിലും അവർ ഒന്നും ചെയ്തില്ല എന്ന് വിദ്യ ആരോപിച്ചു.