പ്ലാസ്റ്റിക് സർജന്മാരായി ആൾമാറാട്ടം നടത്തി, രണ്ട് പ്രവാസി വനിതകൾ തടവിൽ

0
27

കുവൈറ്റ് സിറ്റി: പ്ലാസ്റ്റിക് സർജനായി ആൾമാറാട്ടം നടത്തി അനധികൃതമായി സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തിയ രണ്ട് പ്രവാസി സ്ത്രീകളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഡോക്ടർമാരായി ആൾമാറാട്ടം നടത്തിയ ഇവർ, ഹവല്ലിയിലെ ഒരു പ്രശസ്തമായ മെഡിക്കൽ സെന്ററിനുള്ളിൽ കോസ്മെറ്റിക് സർജറി നടത്തുകയും രോഗികളിൽ ഫില്ലറുകളും ബോട്ടോക്സും കുത്തിവെക്കുകയും ചെയ്തിരുന്ന്.

ഇവരിൽ ഒരാൾ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരിയായി ജോലി ചെയ്തിരുന്നത്, മറ്റൊരാൾ നഴ്സാണ്, രണ്ടുപേർക്കും  7 വർഷം തടവ് ശിക്ഷ വിധിച്ചു.