സിവിൽ ഐഡികൾ നൽകുന്നതിന് കൈക്കൂലി വാങ്ങിയ ജീവനക്കാർ അറസ്റ്റിൽ, MOI കൂടുതൽ അന്വേഷണം നടത്തുന്നു

0
24

കുവൈറ്റ് സിറ്റി: സിവിൽ കാർഡുകൾ നൽകുന്നതിന് കൈക്കൂലി വാങ്ങിയ അതോറിറ്റിയിലെ ജീവനക്കാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട  വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഉൾപെട്ട മറ്റു  സുരക്ഷാ കമ്പനി ജീവനക്കാരുമായും പിഎസിഐ ജീവനക്കാരുമായും സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

വിവരങ്ങൾ ശേഖരിക്കുന്നതിന് പിഎസിഐയും ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷനും ഏകോപിച്ച് പ്രവർത്തിക്കുകയാണെന്നും മാധ്യമ വർത്തയിൽ പറയുന്നു. അറസ്റ്റിലായ നിരവധി PACI  സുരക്ഷാ കമ്പനി  പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.