വി.കെ.പി അബ്ദുൾ സലാം സാഹിബിനെ യാത്രയയപ്പ് നൽകി ആദരിച്ചു

0
22

ഫഹാഹീൽ: 42 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എ അബൂ ഹലീഫ ബ്രാഞ്ച് EC അംഗവും മുൻ സ്റ്റാർ കോഡിനേറ്ററുമായ വി.കെ.പി അബ്ദുൾ സലാം സാഹിബിനെ ഫഹാഹീൽ മസ്ജിദ് അജീലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷറഫുദ്ധീൻ സി.കെ.എം മൊമൻ്റോ നൽകി ആദരിച്ചു.

കേന്ദ്ര ഫാമിലി ബെനിഫിറ്റ് വൈസ് പ്രസിഡണ്ട് ജാഫർ പി.എം ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് ഷറഫുദ്ധീൻ സി.കെ.എം അദ്യക്ഷത വഹിക്കുകയും, മെമ്പർഷിപ്പ് വൈസ് പ്രസിഡണ്ട് ശംസുദ്ധീൻ എം സ്വാഗതം പറയുകയും ചെയ്തു
ആശംസകൾ അർപ്പിച്ചു കൊണ്ട് സോണൽ നേതക്കളായ ഹാരിസ് പി.എം, ഹംസക്കുട്ടി കെ.പി എന്നിവർ സംസാരിച്ചു
അനസ് പി, ഷെരീഫ് വി.എം നിസാമുദ്ധീൻ ബാഖവി എന്നിവർ പരിപാടി കേഡിനേറ്റ് ചെയ്തു