കുവൈറ്റ് സിറ്റി: യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തവരും 60 വയസ്സിന് മുകളിലുള്ളവരുമായ പ്രവാസികൾക്ക് റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റാം. ഇതിനായി 250 കെഡി വാർഷിക ഇൻഷുറൻസ് ഫീസ് ഉണ്ടായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അസീൽ അൽ-മസ്യാദ് പറഞ്ഞു. പുതിയ ഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും അതോറിറ്റി അറിയിച്ചു. സർക്കാർ ഏജൻസികളിലും ഡിപ്പാർട്ട്‌മെന്റുകളിലും ജോലി ചെയ്യുന്ന പ്രവാസികൾക്കും ആശ്രിത വിസയിലുള്ളവർക്കും വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ നിക്ഷേപകരോ പങ്കാളികളോ ആയവർക്കും താമസാനുമതി സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ ഈ ഭേദഗതി അനുവദിക്കുന്നു. അതുമാത്രമല്ല, 60 വയസ്സിന് മുകളിലുള്ള സ്വയം സ്പോൺസർ ചെയ്ത താമസക്കാരായ പ്രവാസികൾക്കും അവരുടെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റാം.