ഓ ഐ സി സി കുവൈറ്റ്‌ ഫാമിലി പിക്നിക് 2023 സംഘടിപ്പിച്ചു.

0
24

ഒഐസിസി കുവൈറ്റ്‌, മാർച്ച് 10 വെള്ളിയാഴ്ച അഹമ്മദി കെ ഒ സി ഗാർഡനിൽ വിവിധ കായിക കലാപരിപാടികളോടെ പിക്നിക് ആഘോഷപരമായി നടത്തി. പ്രതികൂല കാലാവസ്ഥയിലും,രാവിലെ 10 മണി മുതൽ വൈകുന്നേരം 5 നീണ്ടുനിന്ന പരിപാടികൾ ദേശീയ കമ്മിറ്റി പ്രസിഡന്റ് ശ്രീ വർഗീസ്.പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ ആരംഭിച്ച. കോവളം MLA ശ്രീ. എം. വിൻസെന്റ്
പിക്നിക് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി എസ് പിള്ള സ്വാഗതമാശംസിച്ചു

പരിപാടികൾക്ക് ജനറൽ സെക്രട്ടറിമാരായ ബിനു ചെമ്പാലയം വർഗീസ് ജോസഫ് മാരാമൺ,ജോയ് ജോൺ തുരുത്തിക്കര സെക്രട്ടറി ജോയ് കരവാളൂർ, നിസ്സാം എന്നിവർ നേതൃത്വം നൽകി. പോഷക സംഘടനകളുടെയും ജില്ലകളുടെയും ഭാരവാഹികളായ ജോബിൻ ജോസ്, ഷോബിൻ സണ്ണി, വിപിൻ മങ്ങാട്, ലിപിൻ മുഴിക്കുന്ന്, കൃഷ്ണൻ കടലുണ്ടി, വിധു കുമാർ, സൈമൺ, ഷംസു താമരക്കുളം, സുരേന്ദ്രൻ, സൂരജ് കണ്ണൻ , ഇല്യാസ്,ശിവൻകുട്ടി,സുരേന്ദ്രൻ, ചന്ദ്രമോഹൻ, കലേഷ് പിള്ള, മനോജ്‌ റോയ്, റിജോ കോശി, അലക്സ്‌ മാനന്തവാടി, മാണി പി ചാക്കോ, ഷംസു കോഴിക്കോട്, ഷബീർ മറ്റു പ്രവർത്തകർ ഒരുമിച്ചു വ്യത്യസ്ത പരിപാടികൾക്ക് നേതൃത്വം നൽകി. നൗഷാദ് നയിച്ച ആവേശകരമായ ലേലം പിക്നിക്നു മാറ്റുകൂട്ടി. വിവിധ മത്സര വിജയികൾക്ക് പ്രസിഡന്റ്‌ വർഗീസ് പുതുക്കുളങ്ങര സമ്മാനദാനം നിർവഹിച്ചു.

ട്രഷറർ രാജീവ് നടുവിലെമുറി കൃതജ്ഞത പറഞ്ഞു