കുവൈറ്റ് സിറ്റി: ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ കേണൽ പദവിയിലുള്ള കുവൈത്ത് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനും 8 പ്രവാസികൾക്കും കുവൈത്ത് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. സർക്കാർ ഉദ്യോഗസ്ഥന് എട്ടുവർഷവും മറ്റു പ്രതികൾക്ക് നാലു മുതൽ 6 വർഷം വരെയുമാണ് തടവ് ശിക്ഷ. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്ക് കൈക്കൂലി വാങ്ങി ലൈസൻസ് അനുവദിച്ചു എന്നാണ് കേസ്. കേസിൽ കേണലാണ് മുഖ്യപ്രതി, ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ ഇടനിലക്കാരായി പ്രവർത്തിച്ചവരാണ്.
Home Middle East Kuwait ഡ്രൈവിംഗ് ലൈസൻസിന് കൈക്കൂലി; കേസിൽ പ്രവാസികൾക്കും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനും തടവ് ശിക്ഷ