‘സർവീസ് ഹീറോ’പട്ടം വീണ്ടും ചൂടി ലുലു ഹൈപ്പർമാർക്കറ്റ്

0
14

തുടർച്ചയായ രണ്ടാം വർഷവും പ്രമുഖ  ലുലു ഹൈപ്പർമാർക്കറ്റ്   ‘സർവീസ് ഹീറോ 2022 കസ്റ്റമർ സർവീസ് അസസ്‌മെന്റ്’ അവാർഡ് നേടി. മികച്ച സൂപ്പർമാർക്കറ്റ് 2022′ ആയി കുവൈറ്റിലെ ഉപഭോക്താക്കൾ ലുലുവിനെ തിരഞ്ഞെടുത്തു

‘മികച്ച സ്‌പെഷ്യാലിറ്റി സ്റ്റോർ’ വിഭാഗത്തിൽ 2013, 2014, 2021 വർഷങ്ങളിൽ ‘സർവീസ് ഹീറോ സർവീസ് അസസ്‌മെന്റ് അവാർഡ്’ നേടിയ ലുലു ഇത് നാലാം തവണയാണ് ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെടുന്നത്.

അവാർഡ് നേട്ടത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റ്  എല്ലാ മൂല്യമുള്ള  അഭ്യുദയകാംക്ഷികളോടും മറ്റ് പങ്കാളികളോടും നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഉപഭോക്തക്കളുടെ അഭിപ്രായം മാത്രം അടിസ്ഥാനമാക്കിയുള്ള അറബ് ലോകത്തെ ഏക ഉപഭോക്തൃ സംതൃപ്തി സൂചിക അടിസ്ഥാനമാക്കിയുള്ള ഈ നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നതായി ഹൈപ്പർമാർക്കറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഉപഭോക്താക്കളുടെ അഭിരുചികളും ആഗ്രഹങ്ങളും, ആവശ്യകതകളും,  നിറവേറ്റുന്നതിനായി അതി വിപുലമായ ഉൽപ്പന്ന ശ്രേണി ലഭ്യമാക്കുന്നതിന  മുൻഗണന നൽകുന്നതായും അവർ വ്യക്തമാക്കി.  കാര്യക്ഷമമായ രീതിയിൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലും എത്തിച്ചേരുന്നതിന് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതായും പ്രസ്താവനയിൽ ഉണ്ട്.