ആഗോളതലത്തിൽ, വിദ്യാഭ്യാസ നിലവാരത്തിൽ കുവൈറ്റ് പിന്നിൽ

0
28

കുവൈറ്റ് സിറ്റി:  വിദ്യാഭ്യാസ പരിഷ്കരണത്തിന് അടിയന്തിര പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു കുവൈറ്റിലെ വിദ്യാഭ്യാസ വിദഗ്ധർ . പാഠ്യപദ്ധതി പരിഷ്കരിക്കണവും ആധുനിക അധ്യാപന രീതികൾ വികസിപ്പിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് 5 വർഷത്തിനുള്ളിൽ  ബജറ്റിൽ നിന്ന് 13.6 ബില്യൺ ദിനാറണ് ലഭിച്ചു, എന്നാൽ ഇതിന് തത്തുല്യമായ റിസൾട്ട് ലഭഇക്കുന്നില്ല എന്നും അവർ ആരോപിച്ചു. ഗൾഫിൽ കുവൈറ്റിന്റെ വിദ്യാഭ്യാസ നിലവാരം താഴ്ന്ന നിലയിലാണെന്നും അവർ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര റിപ്പോർട്ടുകളും പരിശോധനകളും അനുസരിച്ച് കഴിഞ്ഞ വർഷങ്ങളിൽ, ആഗോളതലത്തിലും ഗൾഫിലും വിദ്യാഭ്യാസ  ഗുണനിലവാരത്തിൽ കുവൈറ്റ് താഴ്ന്ന സ്ഥാനത്താണ്, വലിയ തുക ചെലവഴിച്ചിട്ടും പ്രത്തരേക്ഷിച്ച നിലവാരം നേടാനായില്ല എന്ന് ബന്ധപ്പെട്ട അധികൃതരും സമ്മതിക്കുന്നതായും അവർ പറഞ്ഞു

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം വർഷം തോറും വളരുന്നുണ്ട്. കഴിഞ്ഞ 2021-2022 അധ്യയന വർഷത്തിൽ അത് 2.141 ബില്യൺ ദിനാറിലെത്തി, 2020-2021 ൽ 1.992 ബില്യണും , 2016-2017 ൽ 1.742 ബില്യണും  2015-2016 ൽ 1.733 ബില്യണും  ആയിരുന്നു.