മാർച്ച് 16 ന് കുവൈറ്റിൽ രാവും പകലും തുല്യ ദൈർഘ്യമുള്ളതായിരിക്കും

0
12

കുവൈറ്റ് സിറ്റി: മാർച്ച് 16ന് കുവൈറ്റിൽ രാവും പകലും തുല്യമായിരിക്കുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും കുവൈറ്റ് അസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവിയുമായ അദേൽ അൽ സാദൂൻ പറഞ്ഞു.  ഒരേ അക്ഷാംശത്തിലുള്ള എല്ലാ രാജ്യങ്ങൾക്കും ബാധകമായിരിക്കും, അദ്ദേഹം പറഞ്ഞു.

സൂര്യൻ രാവിലെ 05:57 ന് ഉദിക്കുകയും വൈകുന്നേരം 05:57 ന് അസ്തമിക്കുകയും ചെയ്യും, പകലിനും രത്രിക്കും 12 മണിക്കൂർ ദൈർഘ്യം ആയിരിക്കും അൽ-സദൂൻ കൂട്ടിച്ചേർത്തു.