കുവൈത്ത് സിറ്റി: കുവൈത്തിലെ ഹൈസ്‌കൂൾ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ കോപ്പിയടിയും സംബന്ധിച്ച പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം പുരോഗമിക്കുകയാണ് . ചോദ്യപേപ്പർ ചോർച്ചിയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളുടെ പേരിലുള്ള 120,000 ദിനാർ ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും അന്വേഷണം പൂർത്തിയാക്കിയ ശേഷം മറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും ഉൾപ്പെടെ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് .
ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ആറ് ബാച്ചുകൾ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തുടരുന്ന അന്വേഷണത്തിൽ കണ്ടെത്തിയിടുണ്ട്. അതോടൊപ്പം, ഡസൻ കണക്കിന് താമസക്കാരും പൗരന്മാരുമാണ് “ഹൈസ്‌കൂൾ പരീക്ഷാ സീസണുകളിൽ” ചോദ്യപേപ്പറുകൾ ചോർത്തിയും ചീറ്റിംഗ് ഹെഡ്‌സെറ്റുകൾ വിറ്റും പണം സമ്പാദിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പത്ര റിപ്പോർട്ടിൽ പറയുന്നു. പുതിയ തെളിവുകൾ ലഭിക്കുന്ന മുറക്ക് കൂടുതൽ പേർക്ക് എതിരെ അറസ്റ്റ് ബോറന്റുകൾ ഉണ്ടാകും.
ഇതിലെ പ്രധാന പ്രതി കുവൈറ്റിൽ നിന്ന് ഒളിച്ചോടി നിലവിൽ ഈജിപ്തിൽ താമസിക്കുന്ന ഒരു പൗരനാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയിടുണ്ട്. അതേസമയം, ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഡസൻ കണക്കിന് പേർ ഏഷ്യക്കാരുടെ ഫോൺ നമ്പറുകളും വ്യാജ പേരുകളും ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.