കുട വിന്റെർ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.

0
23

കുവൈറ്റ് സിറ്റി: – കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കോർഡിനേഷൻ ഗ്രൂപ്പായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്സ് അസോസിയേഷൻ ( KUDA ) വിന്റെർ ഫെസ്റ്റ് 2023 കബദ് റിസോർട്ടിൽ സംഘടിപ്പിച്ചു. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഇന്ത്യൻ ഡോക്ടഴ്സ് ഫോറം പ്രസിഡന്റ് ഡോക്ടർ അമീർ അഹമ്മദ് ഉത്ഘാടനം ചെയ്തു. കുട കൺവീനറന്മാരായ അഡ്വ. മുഹമ്മദ് ബഷീർ,ഡോജി മാത്യൂ , സോജൻ മാത്യൂ ,സത്താർ കുന്നിൽ (മുൻ കുട ജനറൽ കൺവീനർ) അബ്ദുൽ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച്) അഡ്വ. ജോൺ തോമസ് (Ul S) ബാബുജീ ബത്തേരി,എന്നിവർ സംസാരിച്ചു, പ്രോഗ്രാം കോർഡിനേറ്റർ സലിം രാജ് സ്വാഗതവും, കുട കൺവീനർ ജിയാഷ് അബ്ദുൽ കരിം നന്ദിയും പറഞ്ഞു.

രണ്ടു ദിവസം നീണ്ടു നിന്ന ഈ സൗഹൃദ സംഗമത്തിൽ കേരളത്തിന്റെ ഒരു പരിഛേദം പങ്കെടുത്തു. വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും , അനീഷ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയും , വിസ്മയ് ബിജൂ, വിനായക് ബിജു എന്നീ സഹോദരങ്ങളുടെ ഡ്രം വായനയും പരിപാടികൾക്ക് മിഴിവേകി. അനീച ഷൈജിത്ത്, അനീഷ് കരാട്ട്, ഷൈജിത്ത്, ബിജോ മോൻ തോമസ്, അസീസ് തിക്കൊടി , ഹമീദ് കേളേത്ത് , എന്നിവർ പരിപാടികൾത്ത് നേതൃത്വം നൽകി.