കുവൈറ്റ് സിറ്റി: ഹവല്ലി ഏരിയയ്ക്ക് എതിർവശത്തുള്ള കെയ്‌റോ സ്ട്രീറ്റ് മാർച്ച് 17 വെള്ളിയാഴ്ച താൽക്കാലികമായി അടച്ചിടും. പ്രദേശത്തെ റോഡുകളുടെ അവസാന ഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് അടച്ചിടുന്നത്
ഇത് കുവൈറ്റ് സിറ്റിയിൽ നിന്ന് വരുന്നതും അബ്ദുല്ല അൽ-സേലം റൗണ്ട് എബൗട്ടിലേക്കുമുള്ള ഗതാഗതത്തെയും ബെയ്റൂട്ട് സ്ട്രീറ്റിലും അവിടെ നിന്ന് അതേ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന റോഡ് ട്രാഫിക്കിനെയും ബാധിക്കും.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്കായി, ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ഭരണകൂടം അഭ്യർത്ഥിച്ചു.