സൗദി അറേബ്യയെ അപമാനിച്ചതിന് കുവൈറ്റിക്ക് മൂന്ന് വർഷം തടവ്

0
25

കുവൈറ്റ് സിറ്റി: സൗദി അറേബ്യയെ അപമാനിച്ച കുറ്റത്തിന് കുവൈറ്റ് പൗരനെ കുവൈത്ത് അപ്പീൽ കോടതി  മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഇതു സംബന്ധിച്ച് അൽ റായ് പത്രം നൽകിയിരിക്കുന്ന വാർത്തയിൽ കേസിനെക്കുറിച്ചോ പ്രതികളെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ കുവൈറ്റിൻ്റെ സഹോദര രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവൃത്തി നടത്തിയെന്ന കുറ്റമാണ് പ്രോസ്ക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരുന്നത്.