കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആദ്യ വനിതാ പൈലറ്റ് ഷെരീഫ മുല്ല സാലിഹ് അൽ മുല്ല അന്തരിച്ചു . രാജ്യത്ത് ഏവിയേഷൻ പഠിക്കുകയും എയർക്രാഫ്റ്റ് പൈലറ്റ് ലൈസൻസ് നേടുകയും ചെയ്ത ആദ്യത്തെ വനിതയായിരുന്നു അവർ. ബ്രിട്ടനിൽ സാമ്പത്തിക ശാസ്ത്രം പഠിച്ച ഷെരീഫ അവരുടെ പിതാവ് മുല്ല സാലിഹിന്റെ പിന്തുണയോടും കൂടിയാണ് കുവൈത്തിന്റെ ചരിത്രത്തിൽ തന്നെ പേര് എഴുതിച്ചേർത്തത് , പിന്നീട് ഇവർ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും , അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തൂ. ലോകം സ്ത്രീകൾക്ക് വിദ്യാഭ്യാസപരവും സാമൂഹികവുമായ അവസരങ്ങൾ വാഗ്ദാനം ചെയ്യാത്ത ഒരു കാലത്താണ് അവർ നേട്ടങ്ങൾ കൈവരിച്ചത്.
പിതാവ് സാലിഹ് അൽ-മുല്ല, കുവൈറ്റ് ഗവൺമെന്റ് സെക്രട്ടറിയായിരുന്നപ്പോൾ ഷെരീഫ അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറിയായും അനുഭവസമ്പത്ത് നേടി. പല സർക്കാർ പദ്ധതികളിലും അവർ പിതാവിനെ സഹായിച്ചു. ഷെരീഫയുടെ ഹൈസ്കൂൾ പഠനകാലത്ത് ആയിരുന്നു ഇത്.
ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം അവർ ബ്രിട്ടനിലേക്ക് കേംബ്രിഡ്ജ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. രാജ്യത്തെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഷെരീഫ സ്ത്രീ വിഷയങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചിരുന്നു.