കുവൈറ്റ് സിറ്റി: റമദാനിൽ രാജ്യത്തിനകത്ത് പ്രതിദിനം 7,000 ഭക്ഷണം നൽകുമെന്ന് കുവൈറ്റ് സകാത്ത് ഹൗസ് അറിയിച്ചു. 262,500 ദിനാർ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മസ്ജിദുകളിലുമായി ഹാളുകളിലും മൊബൈൽ കാറുകളിലും ഭക്ഷണം ലഭ്യമാക്കുമെന്ന് സകാത്ത് ഹൗസ് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ-അസ്മി കുവൈറ്റ് ന്യൂസ് ഏജൻസി (കുന)യോട് പറഞ്ഞു. കുവൈറ്റ് എംബസികളുടെ മേൽനോട്ടത്തിൽ കുവൈറ്റിന് പുറത്ത് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം , സകാത്ത് ഹൗസിന്റെ വെബ്‌സൈറ്റിലൂടെയും സ്‌മാർട്ട് ഫോണുകളിലെ അപേക്ഷയിലൂടെയും ബാങ്ക് ട്രാൻസ്‌ഫറുകൾ, ഉൾപ്പെടെ മറ്റു തരത്തിലും സകാത്തും ദാനധർമ്മങ്ങളും സ്വീകരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
Home Middle East Kuwait റമദാനിൽ സക്കാത്തായി പ്രതിദിനം 7,000 പേർക്ക് ഭക്ഷണം നൽകുമെന്ന് കുവൈറ്റ് സകാത്ത് ഹൗസ്