സഹേൽ ആപ്ലിക്കേഷനിൽ ജലവൈദ്യുത മന്ത്രാലയവുമായി ബന്ധപ്പെട്ട് 24,909 ഓൺലൈൻ ഇടപാടുകൾ നടന്നു

0
27

കുവൈറ്റ് സിറ്റി: കഴിഞ്ഞ വർഷം, ജലവൈദ്യുത മന്ത്രാലയം  ഇലക്ട്രോണിക് പോർട്ടലായ “സഹേൽ” ആപ്ലിക്കേഷൻ വഴി  മന്ത്രാലയത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 24,909 ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കിയതായി പ്ലാനിംഗ് ആൻഡ് ട്രെയിനിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അലി ഷാബാൻ പറഞ്ഞു. 2022 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ വിവിധ  പൂർത്തിയാക്കിയ സേവന ഇടപാടുകളാണ് ഇത്.