അഡ്വ. ജോൺ തോമസിന് കൂട യാത്രയയപ്പ് നൽകി

0
25

കുവൈറ്റ് സിറ്റി:- കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് യാത്രയാകുന്ന കുവൈറ്റിലെ സാമൂഹ്യ സംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ നിറസാന്നിദ്ധ്യമായ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസിനും സഹധർമ്മിണി റേച്ചൽ തോമസിനും കേരളാ യുണൈറ്റഡ് ഡിസ്ട്രിക്ട്സ് അസോസിയേഷൻ (കുട) സമുചിതമായ യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ: അമീർ അഹമ്മദ്, കുട കൺവീനർമാരായ അഡ്വ. മുഹമ്മദ് ബഷീർ, ഡോജി മാത്യൂ , സോജൻ മാത്യൂ ,സത്താർ കുന്നിൽ ,ബാബുജി ബത്തേരി , അബ്ദുൽ അസീസ് എന്നിവർ ആശംസകളർപ്പിച്ചു. കുവൈറ്റിലെ സംഘടനകൾക്കു അദ്ദേഹം നൽകിയ സംഭാവനകളെ സംഘടന പ്രതിനിധികൾ അനുസ്മരിച്ചു. അഡ്വ. ജോൺ തോമസ് മറുപടി പ്രസംഗം നടത്തി. കോഡിനേറ്റർ സലിം രാജ് സ്വാഗതവും കുട കൺവീനർ ജീയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു