റമദാനിൽ മാസപ്പിറവി കാണാൻ സാധ്യത ഇല്ലെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ

0
25

കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിലെ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് അൽ-അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ഹിജ്‌റി 1444ൽ വിശുദ്ധ മാസത്തിലെ മാസപ്പിറവി കാണാൻ സാധിക്കില്ലെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം  സെൻറർ വ്യക്തമാക്കി .  മാർച്ച് 23 വ്യാഴാഴ്ച അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ ആരംഭം കുറിച്ചാൽ ശഅബാൻ മാസം 30ന് അവസാനിക്കും.