75 കലാരൂപങ്ങളുമായി ‘നമസ്തേ കുവൈത്ത് ‘ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ എംബസി

0
28

കുവൈത്ത് സിറ്റി: ഇന്ത്യയുടെ  75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി  കുവൈത്തിലെ ഇന്ത്യൻ എംബസി ഐസിഎസ്ജിയുമായി സഹകരിച്ച് ‘75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750-ലധികം കലാകാരന്മാർ’ എന്ന പ്രമേയത്തിൽ  പരിപാടി സംഘടിപ്പിക്കുന്നു. ‘നമസ്‌തേ കുവൈത്ത്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇടവേളകൾ ഇല്ലാതെ  750-ലധികം കലാകാരന്മാർ ചേർന്ന് ഇന്ത്യയിലെ വിവിധങ്ങളായ 75 കലാരൂപങ്ങൾ 750 മിനിറ്റ് സമയമെടുത്ത് അവതരിപ്പിക്കും

സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഇന്ത്യൻ എംബസിയിലാണ് പരിപാടി നടക്കുക. പരിപാടിയിലേക്ക് ഏവരെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരിപ്പിട സൗകര്യം പരിമിതമായതിനാൽ ആദ്യം എത്തുന്നവർക്ക്  പ്രവേശനം എന്ന സാഹചര്യമുണ്ട്. പരിപാടിയുടെ തത്സമയ സംപ്രേഷണം കാണുന്നതിനായി ലിങ്കുകൾ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കിടും. എംബസി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈൻ പരിപാടിയിൽ പങ്കെടുക്കുന്നതിന് സിവിൽ ഐഡി നിർബന്ധമാണ്.