കുവൈറ്റ് സിറ്റി മഴയെ തുടർന്ന് രാജ്യത്തെ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായതായി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജഹ്റ ഏരിയയിലെ അബ്ദുല്ല ബിൻ ജദാൻ സ്ട്രീറ്റ്, ആറാമത്തെ റിംഗ് റോഡിൽ നിന്ന് സലിൽ അൽ-ജഹ്റ സമുച്ചയത്തിലേക്കുള്ള പ്രവേശന ഭാഗം, അൽ-സാൽമി റോഡ് അൽ ജഹ്റ സ്റ്റേബിൾസിന് എതിർവശം, സിക്സ്ത് – അൽ-ജഹ്റ റോഡുകളുടെ ഇൻ്റർസെക്ഷൻ എന്നിവിടങ്ങളിൽ ആണ് വെള്ളകെട്ട്. ഈ റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം വാഹന യാത്രക്കാരോട് നിർദ്ദേശിച്ചു.