കുവൈറ്റ് സിറ്റി: ജാബർ അൽ-അഹമ്മദ് പാലം – ദോഹ, സുബ്ബിയ ലിങ്കുകൾ എന്നിവയുടെ പരിപാലനം, നടത്തിപ്പ് എന്നിവയ്ക്കായി 20 ദശലക്ഷം ദിനാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് അതോറിറ്റി ധനമന്ത്രാലയവുമായി ബന്ധപ്പെട്ടു. അൽ-ഖബാസ് ദിനപത്രം ആണ് ഇത് റിപ്പോർട്ട് ചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമായി ഇത് അനുവദിക്കണം എന്നാണ് അവശ്യം.
നിർമ്മാണ പ്രവർത്തികളുടെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുഴുവൻ വിശദാംശങ്ങളും ,പ്രവൃത്തികളുടെ ചെലവ് കണക്കാക്കുന്നതിനുള്ള അടിസ്ഥാനവും നൽകാൻ ധനമന്ത്രാലയം വർക്ക്സ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019-ൽ, പാലം പരിപാലിക്കുന്നതിനും മറ്റുമായി ഹ്യുണ്ടായിയുമായി നേരിട്ട് കരാറിൽ ഏർപ്പെടുന്നതിന് മന്ത്രാലയത്തിന് പൊതുടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.എന്നാൽ, പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കും നടത്തിപ്പിനുമായി വർക്ക്സ് അതോറിറ്റി കരാർ നടപടികൾ പൂർത്തിയാക്കിയിരുന്നില്ല.
പുതിയ കരാറിൽ ദ്വീപുകളുടെ തെക്ക്, വടക്കൻ ഭാഗങ്ങളിലെ മറൈൻ ഡ്രഡ്ജിംഗ് , കൂടാതെ തൂക്കുപാലം ഉൾപ്പടെ എല്ലാ പാലങ്ങളുടെയും ആനുകാലിക പരിശോധനകൾ എന്നിവ ഉൾപ്പെടുന്നു,