ഹജ്ജ് ക്വാട്ട ഉയർത്തണം എന്ന് സൗദിയോട് ആവശ്യപെട്ട് കുവൈറ്റ്

0
22
Kaaba in Mecca Saudi Arabia

കുവൈറ്റ് സിറ്റി : ഹജ്ജ് ക്വാട്ട ഉയർത്തുന്നത് ഉൾപ്പടെ നിരവധി അഭ്യർത്ഥനകൾ അടുത്തിടെ നടന്ന സംയുക്ത യോഗത്തിൽ  സൗദി ഹജ്ജ് മന്ത്രാലയത്തിന്  നൽകിയതായി എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ പറഞ്ഞു. ഹജ്ജിന് വേണ്ടി നിരവധിപേരാണ് രജിസ്റ്റർ ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ  കുവൈറ്റിന്റെ ക്വാട്ട 8,000-ത്തിലധികം തീർഥാടകരായി വർധിപ്പിക്കണം എന്നത് ഉൾപ്പെടെയുള്ള അവശ്യങ്ങൾ ആണ് മുന്നോട്ട് വച്ചതെന്ന്  അൽ-മുസൈൻ വെളിപ്പെടുത്തി . അതോടൊപ്പം ബെഡൗണുകളെ ഉംറയും ഹജ്ജും നിർവഹിക്കാൻ  അനുവദിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട സൗദി അധികൃതർ നിലവിൽ ഈ അഭ്യർത്ഥനകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കയിലെ തീർഥാടകരുടെ താമസസ്ഥലങ്ങളിൽ നിയോഗിച്ചിട്ടുള്ള പരിശോധനാ സംഘം വ്യാഴാഴ്ച തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. എല്ലാ ഔദ്യോഗിക കാരവനുകളും ഹോട്ടലുകളുമായും റെസിഡൻഷ്യൽ കെട്ടിടങ്ങളുമായും കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.