INL സെക്കുലർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഐഎംസിസി കുവൈത്ത് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
22

കുവൈത്ത് സിറ്റി:  ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്കുലർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഐഎംസിസി കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 23ന് രാവിലെ ബദർ അൽ സമ മെഡിക്കൽ സെൻറർ ഫർവാനിയയിൽ വച്ചാണ്  മെഡിക്കൽ ക്യാമ്പ്. ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പരിപാടിയുടെ പോസ്റ്റർ ബദർ അൽ സമ ജനറൽ മാനേജർ അബ്ദുറസാക്കിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഐഎംസിസി കുവൈത്ത് കമ്മിറ്റി ട്രഷറർ അബൂബക്കർ എ ആർ നഗർ ചടങ്ങിൽ സംബന്ധിച്ചു.

മെഡിക്കൽ ക്യാമ്പിൽ ഷുഗർ, കൊളസ്ട്രോൾ, ലിവർ സ്ക്രീനിംഗ്, കിഡ്നി സ്ക്രീനിംഗ് തുടങ്ങിയ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ +965 502 47644, 66882499 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.