വിങ്‌സ് കുവൈത്ത് മെമ്പർഷിപ്പ്, പ്രിവില്ലേജ് കാർഡുകൾ വിതരണം ചെയ്തു

0
20

കുവൈറ്റ് സിറ്റി: തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി കുവൈത് ശാഖാ കമ്മിറ്റിയുടെ  (വിങ്‌സ് കുവൈത്ത്) ഈ വർഷത്തെ മെമ്പർഷിപ്പ്/പ്രീവിലേജ് കാർഡ് വിതരണം ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വെച്ച് മാർച്ച് 17 വെള്ളിയാഴ്ച നടന്നു .

നാട്ടുകാരും പാലിയേറ്റീവ് അഭ്യുദയകാംക്ഷികളും പങ്കെടുത്ത നിറഞ്ഞ സദസ്സിൽ ,മെട്രോ മെഡിക്കൽ കെയർ ചെയർമാനും സി ഇ ഒ യും വിങ്‌സ് കുവൈത് രക്ഷാധികാരി അംഗവുമായ മുസ്തഫ ഹംസപയ്യന്നൂർ കാർഡ് വിതരണ ഉത്ഘാടനം നിർവഹിച്ചു .

തൃക്കരിപ്പൂർ പാലിയേറ്റീവ് പ്രവർത്തനത്തെ കുറിച്ച് സഹപ്രവർത്തകരിൽ നിന്നും
മനസ്സിലാക്കി മണ്മറഞ്ഞു പോയ മാതാ പിതാക്കളുടെ പേരിൽ ലൈഫ് മെമ്പർഷിപ്പ് എടുത്ത എറണാകുളം കളമശ്ശേരി സ്വദേശി ശ്രീ ബെന്നി വർഗീസിന് നൽകിയാണ് കാർഡ് വിതരണ ഉത്ഘാടനം നടത്തിയത് .

പാലിയേറ്റീവ് കെയർ പ്രവർത്തനം മറ്റുള്ളവർക്ക് വേണ്ടിയാണെന്ന ധാരണ മാറ്റി ഇത് നമുക്ക് തന്നെ വേണ്ടിയാണെന്ന കാഴ്ചപ്പാടുണ്ടാകണമെന്നു ഉൽഘാടന പ്രസംഗത്തിൽ മുസ്തഫ ഹംസ സൂചിപ്പിച്ചു .

വിങ്‌സ് കുവൈത് ചെയർമാൻ കെ ബഷീർ അധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി ടി വി നളിനാക്ഷൻ സ്വാഗതം ആശംസിക്കുകയും ട്രഷറർ റഷീദ് പി പി നന്ദിയും അറിയിച്ചു .

ഓവർസീസ് കോർഡിനേറ്റർ എൻ എ മുനീർ പാലിയേറ്റീവിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു .

കോഴിക്കോട് സ്വദേശിയും എം ഇ എസ് കുവൈറ്റ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി ,കളനാട് സ്വദേശിയും കാസർഗോഡ് എക്‌സ്പാട്രിയേറ്റ് രക്ഷാധികാരി സലാം കളനാട് എന്നിവർ അവരുടെ ലൈഫ് മെമ്പർഷിപ്പ് കാർഡുകൾ സ്വീകരിച്ചു് ആശംസകൾ അറിയിച്ചു .

KEA സെക്രട്ടറി ഹമീദ് മധുർ ,KKMA പ്രസിഡന്റ് ഇബ്രാഹീം കുന്നിൽ , കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ കാദർ കൈതക്കാട് എന്നിവരും ആശംസകൾ അറിയിച്ചു .

വിങ്‌സ് കുവൈത്തിന്റെ സജീവ പ്രവർത്തകനായ പി എം ശരീഫ് വയക്കരയെ മെമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു .

അഹമ്മദ് എടച്ചാക്കൈ . തസ്‌ലീം തുരുത്തി ,എ ജി കുഞ്ഞബ്ദുള്ള ,ജബ്ബാർ കവ്വായി എന്നിവർ പുതിയ ലൈഫ് മെമ്പർഷിപ് സ്വീകരിച്ചു .

വ്യക്തികളുടെ പേരിൽ എടുക്കുന്ന ലൈഫ് മെമ്പർഷിപ് പോലെ തന്നെ സ്ഥാപനങ്ങളുടെ പേരിലും ലൈഫ് മെമ്പർഷിപ്പിനു തുടക്കം കുറിക്കണം എന്നഭ്യർത്ഥിച്ചു കൊണ്ട് സ്വന്തം സ്ഥാപനമായ മെട്രോ മെഡിക്കൽ കെയറിന്റെ പേരിൽ ഹംസ മുസ്തഫയും , എൻ മുഹമ്മദ് റാഫി തന്റെ സ്ഥാപനമായ അൽ കരം ഹോട്ടൽ ഗ്രൂപ്പിന് വേണ്ടിയും ലൈഫ് മെമ്പർഷിപ്പ് സ്വീകരിച്ചു .