കെ കെ എം എ മജ്‌ലിസ് സംഘടിപ്പിച്ചു

0
25

കുവൈറ്റ്‌ സിറ്റി  :പരസ്പര സ്നേഹവും സൗഹാർദ്ദവുമാണ് ഒരു യഥാർത്ഥ മത വിശ്വാസിക്ക് ഉണ്ടാവേണ്ട പ്രാഥമിക ധർമ്മം .ദേഷ്യം പ്രകടിപ്പിക്കാതെ വിട്ടു വീഴ്ചയും ക്ഷമയും വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാവണം .അപരനെ കേൾക്കുകയും പാവപ്പെട്ടവനെ സഹായിക്കുകയും ചെയ്യുമ്പോളാണ് ഒരാൾ നല്ല സാമൂഹ്യ പ്രവർത്തകനായി മാറുന്നത് .

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ – അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച മജ്‌ലിസ് – 2023 വേദിയിൽ പ്രഭാഷണം നടത്തി കൊണ്ട് പ്രമുഖ വാഗ്മി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രാപെട്ടു.

ഇസ്‌ലാം മതം വിശാലമാണ് .സ്ത്രീക്കും പുരുഷനും എല്ലാവിധ അവകാശങ്ങളും അനുവദിച്ചു കൊടുത്ത പ്രകൃതി നിയമങ്ങൾക്കനുസരിച്ച പ്രായോഗിക മാർഗ്ഗമാണ് ഇസ്‌ലാം .ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും കരുണ ചെയ്യുവാനാണ് മതം പഠിപ്പിച്ചത് .വ്യക്തി ജീവിതത്തിലെ എല്ലാ മാതൃകകളും സമ്മേളിച്ച പ്രവാചകൻ മുഹമ്മദ് നബി ( സ അ ) ലോകത്തിനു എന്നും വഴികാട്ടിയാണ് അദ്ദേഹം പറഞ്ഞു . ലിംഗനീതിയുടെയും ലൈംഗിക അരാജകത്ത്വത്തിന്റെയും പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന കുടുംബ വ്യവസ്ഥിതികൾ ഇല്ലായ്മ ചെയ്യാൻ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾ യഥാർത്ഥ മനുഷ്യർക്ക് അംഗീകരിക്കാൻ കഴിയില്ല . എല്ലാ മതങ്ങളും ഇത്തരത്തിലുള്ള അരാജകത്വങ്ങളെ കൃത്യമായി നിരുത്സാഹപ്പെടുത്തുന്നു എന്നും അദ്ദേഹം അഭിപ്രായപെട്ടു.

സമ്മേളനം കെ കെ എം എ മുൻ ചെയർമാൻ എൻ.എ മുനീർ ഉത്ഘാടനം ചെയ്തു
പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു
വിവിധ സംഘടന പ്രധിനിധികളായ ഷംസുദീൻ ഫൈസി, ബഷീർ ബാത്ത, ഗഫൂർ ഫൈസി, ഖാലിദ് മൗലവി, അബ്ദുള്ള ഫൈസി, ഉസ്മാൻ ദാരിമി , അമീൻ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ കലാം മൗലവി നന്ദി പറഞ്ഞു.
കേന്ദ്ര നേതാക്കളായ എ പി അബ്ദുൽ സലാം, ബി എം ഇക്ബാൽ, മുനീർ കുനിയാ, ഒ പി ശറഫുദ്ധീൻ, മുഹമ്മദ് അലി കടിഞ്ഞി മൂല, മുസ്തഫ മാസ്റ്റർ, വി കെ നാസ്സർ,
മജ്‌ലിസ് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനവർ കെ സി അബ്ദുൽ കരീം, വൈസ് ചെയർമാൻ കെ എ ച് മുഹമ്മദ് കുഞ്ഞി, കേന്ദ്ര നേതാക്കളായ ഒ എം ഷാഫി, അബ്ദുൽ ലത്തീഫ് എടയൂർ, അഷ്‌റഫ്‌ മങ്കാവ്, സം സം റഷീദ് , മജീദ് റവാബി, ഒ പി ശറഫുദ്ധീൻ വിവിധ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വി അബ്ദുൽ കരീം, ഖാലിദ് ബേക്കൽ, സജ്ബീർ കാപ്പാട് അബ്ദുൽ ലത്തീഫ് ചങ്ങളക്കുളം, സാജിദ് രാമന്തളി, പി എം ശരീഫ്, സാബിർ ഖൈത്താൻ, ശിഹാബ് കോടൂർ, മറ്റു കെ കെ എം എ കേന്ദ്ര – സോൺ – ബ്രാഞ്ച് നേതാക്കൾ പരിപാടി നിയന്ത്രിച്ചു