ജല,വൈദ്യുതി നിരക്കുകൾ 50 ശതമാനം വർധിപ്പിക്കാൻ നീക്കം

0
18

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജല വൈദ്യുത മന്ത്രാലയം വൈദ്യുതി, ജല നിരക്കുകൾ50 ശതമാനം വർധിപ്പിക്കുന്നത് സംബന്ധിച്ച് വിശദ്ധമായ്റിപ്പോർട്ട് തയ്യാറാക്കിയതായി പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, സ്വദേശികളുടെ സ്വകാര്യ ഭവങ്ങൾക്ക് ഇത് ബാധകം ആകില്ല. അതേസമയം, അവരുടെ  വാണിജ്യ സംരംഭങ്ങളെ ഇതിന്  വിധേയമാകുമെന്നും റിപ്പോർട്ടിൽ ഉണ്ട് .