എം ബി വൈ എ – ബി ഡി കെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

0
27

കുവൈറ്റ് സിറ്റി: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന വിഭാഗമായ മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

അദാൻ ബ്ലഡ് ബാങ്കിൽ വച്ച് മാർച്ച് 10 വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 40 തിൽ പരം പേർ രക്തദാനം നിർവ്വഹിച്ചു. ഇടവകയുടെ 50 മത്തെ വാർഷികം പ്രമാണിച്ചാണ് എം ബി വൈ എ രക്തദാന ക്യാമ്പ് നടത്തിയത് .

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം ചർച്ച് വികാരി റവ: ഫാദർ ജിബു ചെറിയാൻ നിർവ്വഹിച്ചു. പള്ളിയുടെ യുവജന വിഭാഗം നടത്തിവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. MBYA സെക്രട്ടറി എമിൽ മാത്യു സ്വാഗതവും പള്ളി സെകട്ടറി എബ്രഹാം മാത്തൻ ,MBYA ട്രസ്റ്റി ലിജു കുര്യക്കോസ് , ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ ഒളവറ, രാജൻ തോട്ടത്തിൽ തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് മാർ ബസേലിയോസ് യൂത്ത് അസോസിയേഷനുള്ള പ്രശംസാ ഫലകം തോമസ് അടൂർ ബി ഡി കെ കൈമാറി.
ബിഡികെ കോ ഓർഡിനേറ്റർമാരായ ബീന, ജോളി, നിയാസ്, നോബിൾ , ജിജോ, ജയേഷ്, ജയൻ, ബിജി മുരളി കൂടാതെ MBYA യുടെ പ്രവർത്തകരും ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തി .
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.