കുവൈറ്റ് സിറ്റി: മൂന്ന് സ്ത്രീകളെയും ഒരു കുട്ടിയും ഉൾപ്പെടെ ഏഴു പ്രവാസികളെയാണ് ഭിക്ഷാടനം നടത്തവെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഇതോടൊപ്പം പ്രാദേശികമായി നിർമ്മിച്ചത് 196 മദ്യവുമായി ഖൈത്താൻ മേഖലയിൽ നിന്നും പിടിയിലായ ഏഷ്യൻ വംശജനെയും മറ്റു മൂന്നു പ്രവാസികളെയും ഡീപോർട്ടേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്
സാൽമിയ മേഖലയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ വിവിധ രാജ്യക്കാരായ 28 പേരെയും നാടുകടത്താൻ നിർദേശിച്ചു.