കുവൈത്തികളെ വിവാഹം കഴിച്ച പ്രവാസി സ്ത്രീകൾക്ക് 18 വർഷത്തിന് ശേഷം മാത്രമേ പൗരത്വം ലഭിക്കൂ

0
54

കുവൈറ്റ് സിറ്റി: കുവൈറ്റ് പുരുഷന്മാരെ വിവാഹം കഴിച്ച വിദേശ വനിതകളുടെ പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി കരട് നിയമം അവലോകനം ചെയ്യുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിവാഹിതർക്ക്  പൗരത്വത്തിന് അപേക്ഷിക്കാം നുള്ള  അടിസ്ഥാന സ്മയ പരിധി 5 വർഷം എന്നത് 18 വർഷം ആക്കുന്നത് ആണ് പരിഗണിക്കുന്നത്.

നിർദിഷ്ട ഭേദഗതികൾ പ്രകാരം, കുവൈറ്റ് പൗരനെ വിവാഹം കഴിച്ച ഒരു വിദേശ വനിത പൗരത്വം മാറാനുള്ള തന്റെ ആഗ്രഹം ആഭ്യന്തര മന്ത്രിയെ അറിയിക്കുകയും വിവാഹ തീയതി മുതൽ പതിനെട്ട് വർഷത്തേക്ക് കുവൈറ്റിൽ നിയമപരമായ താമസിക്കുകയും വേണം.  അഭ്യന്തര മന്ത്രിയുടെ അനുമതിയോടെ മാത്രമേ നടപടികൾ പൂർത്തീകരിക്കൂ.

പങ്കാളിയുടെ മരിക്കുകയോ സ്ത്രീ ഹമോചനമോചിത ആവുകയോ ചെയ്താൽ   അവർക്ക് ഒരു  കുട്ടികൾ ഉണ്ടെങ്കിൽ,   നിയമപരമായി റെസിഡൻസി  നിലനിർത്തുകയും കുട്ടിക്ക് പത്ത് വയസ്സാകുന്നത് വരെ പരിപാലിക്കുകയും ചെയ്താൽ, അവർക്ക് കുവൈറ്റ് പൗരത്വം നേടുന്നതിന് അപേക്ഷിക്കാം എന്നും ഡ്രാഫ്റ്റ് നിയമത്തിൽ ഉണ്ട്.

കുവൈറ്റികളെ വിവാഹം കഴിക്കുന്ന വിദേശ സ്ത്രീകൾക്ക് വിവാഹം കഴിഞ്ഞു അഞ്ച് വർഷത്തിന്ശേഷം കുവൈറ്റ് പൗരത്വം നേടാമായിരുന്നു. എന്നാല്  വിദേശ വനിതകൾ കുവൈറ്റ് പൗരത്വം നേടുകയും പിന്നീട് കുവൈറ്റ് ഭർത്താക്കന്മാരിൽ നിന്ന് വേർപിരിയുകയും ചെയ്യുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് അധികൃതർ നിയമ ഭേദഗതി പരിഗണിക്കുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.