കുവൈറ്റ് സിറ്റി; കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 32-ാ മത് ഔട്ട്ലെറ്റ് മാലിയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. മാർച്ച് 21 ന് ചൊവ്വാഴ്ച ആയിരുന്നു ഉദ്ഘാടനം. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഖാലിദ് അൽ നഫീസി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ , DRO തഹ്‌സീർ അലി, COO രാഹിൽ ബാസിം, എക്‌സിക്യൂട്ടീവ് ഡയറക്ടർ അമാനുല്ല, ഇന്തോനേഷ്യൻ എംബസിയിലെ പ്രമുഖർ, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന വേളയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എം ഡി ഡോ. അൻവർ അമീൻ ചേലാട്ട് മാനേജ്മെൻറ്, വർക്ക് ടീമുകൾക്കും ഉപഭോക്താക്കൾക്കും നന്ദി അറിയിച്ചു ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനാലായിരം സ്ക്വയർ ഫീറ്റിൽ പല നിലകളിലായുള്ള ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റിൽ ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സമുദ്രോത്പന്നങ്ങൾ എന്നിവയുൾപ്പെടെ വൻ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇൻ- ഹൗസ് ബേക്കറിയും മറ്റ് ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിൽ ലഭ്യമാണ്.
പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാവരുുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാണ്.
ബ്രാൻഡിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരു സ്റ്റോർ സാന്നിധ്യമുണ്ടാകണം എന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ വളർച്ചയും വിജയവും കൈവരിക്കാൻ സഹായിച്ച ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.