പ്രവാസി റിക്രൂട്ട്‌മെന്റിന് കൂടുതല്‍ വ്യവസ്ഥകള്‍

0
17

ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നിയമത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വന്നതായി അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഓരോ രാജ്യക്കാരുടെയും ജനസംഖ്യയ്ക്ക് അനുസരിച്ച് പുതിയ പ്രവാസി റിക്രൂട്ട്മന്റ് നയം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് പുതുതായി അധികൃതര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ളവര്‍ക്ക് തിരിച്ചടിയാവും.

രാജ്യത്തിന്റെ സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട ജോലികള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും പുതിയ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരിട്ടുള്ള നിയമനത്തിലൂടെയോ കരാറുകളിലൂടെയോ മാത്രം സ്വദേശികളെ സുരക്ഷാ സ്ഥാപനങ്ങളിലേക്ക് നിയമിക്കണമെന്നും നിയമം അനുശാസിക്കുന്നു. സെക്യൂരിറ്റി, ജുഡീഷ്യല്‍ മേഖലകളില്‍ നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട ജിവനക്കാരെ വീണ്ടും റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കുക, പബ്ലിക് അതോറിറ്റിയിലെ പ്രവാസി രജിസ്ട്രിയില്‍ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രീയില്‍ പോയിന്റ് സംവിധാനം നടപ്പിലാക്കുക. ഇതുപ്രകാരം നിയമ ലംഘനങ്ങളുടെ പേരില്‍ നിശ്ചത പോയിന്റ് ലഭിച്ചാല്‍ ആ പ്രവാസിക്ക് രാജ്യത്ത് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.