കുവൈറ്റ് സിറ്റി: 2023ലെ അമേരിക്കൻ ഹെറിറ്റേജ് ഇക്കണോമിക് ഫ്രീഡം ഇൻഡക്‌സിൽ കുവൈറ്റ് 176 രാജ്യങ്ങളിൽ 108-ാം സ്ഥാനത്താണ് , കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനങ്ങൾ താഴ്ന്നതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്ത്തു. സാമ്പത്തികമായി സ്വതന്ത്രമല്ലാത്ത രാജ്യങ്ങളുടെ ഇടയിൽ ആണ് ഈ വർഷം കുവൈത്തിനെ സൂചിക ഉൾപ്പെടുത്തിയത്. മുൻ റിപ്പോർട്ടിലെ റാങ്കിംഗ് പ്രകാരം മിതമായ സാമ്പത്തിക സ്വാതന്ത്ര്യം ആയിരുന്നു രാജ്യത്തിന്. ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനാണ് അവസാന സ്ഥാനം. ഗൾഫ് മേഖലയിൽ യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ഒമാൻ നാലാം സ്ഥാനത്തും സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും എത്തി.