കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ടയർ എക്സ്ചേഞ്ച് സ്റ്റോർ വൻതോതിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടയിൽ പരിശോധന നടത്തി അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഉപയോഗിച്ച ടയറുകൾ വൻതോതിൽ പിടിച്ചെടുത്തു. കടയുടെ നടത്തിപ്പുകാരൻ രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും ഇയാളെയും പിടികൂടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.