തുർക്കി- സിറിയ ഭൂകമ്പം; അതിജീവിതരെ സഹായിക്കാൻ കുവൈറ്റ് 90 മില്യൺ ഡോളർ നൽകും

0
26

കുവൈറ്റ് സിറ്റി: ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തെ അതിജീവിച്ചവരെ സഹായിക്കാൻ കുവൈറ്റ് 90 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. ദുരന്ത ശേഷം ഇതുവരെ ലോക രാജ്യങ്ങൾ  പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ സഹായം ആണ് ഇത് എന്ന് കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏകദേശം 18 ദശലക്ഷം ആളുകൾക്ക് ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നതിന്  ഇത് സഹായകമാകും.

സിറിയയിൽ അടിയന്തര സഹായമായി  398 മില്യൺ ഡോളറും തുർക്കിയിൽ 1 ബില്യൺ ഡോളറും ആവശ്യമാണെന്ന് യുഎൻ അഭ്യർത്ഥിക്‌ചിരുന്നൂ. ഇതുവരെ, സിറിയക്ക് വേണ്ട തുകയുടെ 79 ശതമാനവും തുർക്കിയ്ക്ക് വേണ്ട 19 ശതമാനവും ലഭിച്ചിട്ടുണ്ട്.