കുവൈറ്റ് സിറ്റി: വ്യാഴാഴ്ച റമദാൻ വ്രതാരമ്പ ദിനം കുവൈറ്റിലെ മിക്ക സ്കൂളുകളിലെയും പ്രൈമറി, ഇന്റർമീഡിയറ്റ് വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും ക്ലാസുകളിൽ എത്തിയില്ല സെക്കൻഡറി വിദ്യാർത്ഥികളിൽ പരിമിതമായ എണ്ണം വിദ്യാർഥികൾ ആണ് ഹാജരായത് എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ആർട്ട്, ശാരീരിക വിദ്യാഭ്യാസം, സംഗീതം എന്നിവ ഒഴികെ എല്ലാ വിഷയങ്ങളിലും പാഠങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കിയതായി സ്കൂൾ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി, എന്നാൽ കുട്ടികളിൽ നല്ലൊരു പങ്കും ഹാജരാകാതിരിക്കുമെന്ന് അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല എന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
കുട്ടികളുടെ കൂട്ടത്തോടെയുള്ള ഈ അസാന്നിധ്യവും അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യകുല രാണെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ ദിനപത്രത്തോട് പറഞ്ഞു, സ്കൂൾ ദിനങ്ങൾ കുറയുന്നതിന്റെയും അവധികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ രണ്ടാം സെമസ്റ്ററിലെ പഠന പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്കപ്പെടുന്നത്.