കുവൈത്തിലെ ഉല്ലാസയാത്രക്ക് പോയ രണ്ടു മലയാളികൾ മുങ്ങി മരിച്ചു

0
16

കുവൈത്തിലെ  ഉല്ലാസയാത്രക്ക് പോയ രണ്ടു മലയാളികൾ ബോട്ട് അപകടത്തിൽ മുങ്ങി മരിച്ചു. ലുലു എക്സ്ചേഞ്ച് ജീവനക്കാരാണ് ഇരുവരും.

കുവൈത്ത് കോർപറേറ്റ് മാനേജരും കണ്ണൂർ സ്വദേശിയുമായ സുകേഷ് വനാഡിൽ പുതിയവീട് (42) അസിസ്റ്റന്റ് അക്കൗണ്ട്സ് മാനേജരും   പത്തനംതിട്ട സ്വദേശിയുമായ മോഴശേരിയിൽ ടിജു ജോസഫ് മത്തായി (30) എന്നിവരാണ് ഖൈറാനിൽ ഇന്നലെ കയാക്കിങ്ങിനിടെ വള്ളം മറിഞ്ഞ് മരിച്ചത്. ടിജോ ആറ് മാസം
മുമ്പാണ് വിവാഹിതനായത്.ഭാര്യയെ കുവൈത്തിലേക്ക്കൊണ്ടുവരാനിരിക്കെയാണ് വിയോഗം. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ഇരുവരുടെയും  മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. ലുലു ഫിനാൻസ് ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദ് അനുശോചനം രേഖപ്പെടുത്തി.