പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം, ഏഴുപേർ അറസ്റ്റിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  വോട്ടർമാരെ പണം നൽകി  സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഏഴ് പേര് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടി. ഏഴു പേരാണ് അറസ്റ്റിൽ ആയത്. ഇവരുടെ പക്കൽ നിന്ന് 20,000 കുവൈത്ത് ദിനാറും  വോട്ടർ പട്ടികയും പിടിച്ചെടുത്തു. ഒരു വീട് കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തികൾ നടക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഉദ്യോഗസ്ഥർ ഈ വീട് റെയ്ഡ് ചെയ്യുകയായിരുന്നു.