9 യാചകരും 4 തെരുവ് കച്ചവടക്കാരും അറസ്റ്റിൽ

0
12

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ, ഭിക്ഷാടനം തടയുന്നതിനും വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുമായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കി.  വിവിധ രാജ്യക്കാരായ  പ്രവാസികളാണ് പിടിയിലായത്.

നിയമം ലംഘിച്ചതിന് നാല് വഴിയോര കച്ചവടക്കാരെ പിടികൂടുകയും അവരുടെ സാധനങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി കണ്ടുകെട്ടുകയും ചെയ്തു.