കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റ് ഹല ഫെബ്രുവരി പ്രമോഷൻ വിജയികളെ അനുമോദിച്ചു. മാർച്ച് 25 ന് അൽ റായ് ഔട്ട്‌ലെറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുവൈറ്റിന്റെ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ മാർച്ച് 11 വരെ നടന്ന ലുലു ഗിഫ്റ്റ് വൗച്ചർ പ്രൊമോഷനിൽ, KD5 വിലയുള്ള സാധനങ്ങൾ വാങ്ങുന്നവർക്ക് വിവിധ മൂല്യങ്ങളിലുള്ള സമ്മാന വൗച്ചറുകൾ നേടാനുള്ള അവസരം ലഭിച്ചു. ആകെ സമ്മാനത്തുക KD17,500 ആയിരുന്നു.
ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ഒരേസമയം നടന്ന പ്രമോഷനിൽ മൊത്തം 115 ഭാഗ്യശാലികൾക്ക് സൗജന്യ സമ്മാന കൂപ്പണുകൾ ലഭിച്ചു. അഞ്ച് വിജയികൾക്ക് KD1,000 മൂല്യമുള്ള സമ്മാന വൗച്ചറുകളും 10 വിജയികൾക്ക് KD500 ഗിഫ്റ്റ് വൗച്ചറുകളും 50 വിജയികൾക്ക് 100 KD വീതമുള്ള സമ്മാന വൗച്ചറുകളും 50 വിജയികൾക്ക് KD50 വിലയുള്ള ഗിഫ്റ്റ് വൗച്ചറുകളും ആണ് ലഭിച്ചത്.
ഹൈപ്പർമാർക്കറ്റിൻ്റെ ഉന്നത മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് സമ്മാനക്കൂപ്പണുകൾ വിതരണം ചെയ്തു. വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഡിജിറ്റൽ നറുക്കെടുപ്പ് മാർച്ച് 20 ന് വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ലുലു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നൂ നടന്നത്.