തനിമ കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച “സൗഹൃദത്തനിമ” ഇഫ്താർ സംഗമം ഫാദർ ഡേവിസ് ചിറമേൽ ഉത്ഘാടനം ചെയ്തു. പ്രൊഗ്രാം കൺവീനർ ഷാജി വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോണി കുന്നിൽ സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി. അവയവദാനത്തിന്റെ മഹത്വം ഉണർത്തികൊണ്ട് ഫാദർ ഡേവിസ് ചിറമേൽ, മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ഓരോ പ്രവാസിയും അവയവദാന സന്നദ്ധരായ് രെജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിച്ചു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം കൈമാറി. അഡ്വ. ജോൺ തോമസ്, ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യു വർഗ്ഗീസ്, മെട്രോ ക്ലിനിക്ക് സിഇഒ മുസ്തഫ ഹംസ പയ്യന്നൂർ, ഡോ: അമീർ അഹമദ് , ജേക്കബ് മാത്യു, ജേക്കബ് വർഗ്ഗീസ്, സുരേഷ് കെ.പി, ദിലീപ് ഡികെഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഫീന റെന്റ് എ കാർ ജെന. മാനേജർ മോഹൻ ജോർജ്ജ് മാക്ബത്ത് നാടകത്തിന്റെ സിഡി റിലീസ് ചെയ്തു. ഷൈജു പള്ളിപ്പുറം, ഉഷ ദിലീപ് എന്നിവർ പ്രൊഗ്രാം നിയന്ത്രിച്ചു. റുഹൈൽ വിപി പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
Home Kuwait Associations തനിമ കുവൈത്ത് “സൗഹൃദത്തനിമ” ഇഫ്താർ സംഘടിപ്പിച്ചു. ഫാദർ ഡേവിസ് ചിറമേൽ ഉത്ഘാടനം നിർവ്വഹിച്ചു