തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് മാതൃദിനം ആഘോഷിച്ചു.

0
30

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “ആർട്ട്‌ ഓഫ് പാരന്റിംഗ് – വെബിനാർ സംഘടിപ്പിച്ചു.

കളിക്കളം സെക്രട്ടറി കുമാരി എസ്തർ ഡിന്ജന്റെ പ്രാർത്ഥന ഗാനത്തോട് കൂടി ആരംഭിച്ച സൂം മീറ്റിംഗിൽ കളിക്കളം കുട്ടികൾ അമ്മക്കൊരു സമ്മാനം’ അമ്മയോടൊപ്പം/അമ്മമാർക്ക് വേണ്ടി ഡാൻസ്, പാട്ട്, കുക്കിങ്‌ എന്നിവ അവതരിപ്പിക്കുകയും കാർഡ്, കത്ത്, ഗിഫ്റ്റ് എന്നിവ കൊണ്ടുവന്ന് അമ്മമാർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകുകയുണ്ടായി.

ട്രാസ്ക്‌ പ്രസിഡന്റ്‌ ശ്രീ ആന്റോ പാണേങ്ങാടൻ, ട്രഷറർ ശ്രീ ജാക്സൺ, വനിതാ വേദി ജോയിന്റ് സെക്രട്ടറി ശ്രീമതി. വിജി ജിജോ എന്നിവരും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
വിശിഷ്ടാതിഥിയായി വെബിനാറിൽ പങ്കെടുത്ത മോട്ടിവേഷൻ സ്പീക്കർ ശ്രീമതി. രശ്മി ഷിജു ട്രാസ്ക് വനിതാവേദി അംഗങ്ങൾക്കും കളിക്കളം കുട്ടികൾക്കുമായി ആർട്സ് ഓഫ് പാരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.
ട്രാസ്ക് വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷെറിൻ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കളിക്കളം ജനറൽ കൺവീനർ കുമാരി. മാനസ പോൾസൺ സ്വാഗതവും വനിതാവേദി സെക്രട്ടറി ശ്രീമതി പ്രീന സുദർശൻ നന്ദിയും രേഖപ്പെടുത്തി.