ആഭ്യന്തര മന്ത്രാലയത്തിലെ 26 ൽ പരം സേവനങ്ങൾ ഓൺ ലൈൻ വഴി മാത്രമായി

0
20

കുവൈത്ത് സിറ്റി :  ആഭ്യന്തര മന്ത്രാലയത്തിലെ 26 ൽ പരം സേവനങ്ങൾ ഇനി ഓൺ ലൈൻ വഴി മാത്രം. ഈ സേവനങ്ങൾ ലഭിക്കുന്നതിനായി  ഓഫീസുകളിൽ എത്തുന്നവരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കരുതെന്ന് സേവന വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അൻവർ അൽ ബർജസ് ആണ് നിർദേശം നൽകിയത്.

പ്രായമായവർ, ഭിന്ന ശേഷിക്കാർ, ഓൺ ലൈൻ വഴി ഇടപാടുകൾ നടത്താൻ സാധിക്കാത്തവർ എന്നീ വിഭാഗങ്ങളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓൺലൈൻ വഴിയാക്കിയ സേവനങ്ങൾ :

പ്രവാസികളുടെ മെഡിക്കൽ പരിശോധന ഫലം

ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ,

ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് വിതരണം

ഗാർഹിക തൊഴിലാളികളുടെ താമസരേഖ പുതുക്കൽ,

ട്രാഫിക് പിഴകൾ അടയ്ക്കൽ,

പ്രവാസികളുടെ താമസ രേഖ പുതുക്കലും പുതിയ വിസ അനുവദിക്കലും,

താമസ രേഖയുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കൽ

സ്വയം സ്പോൺസർ ഷിപ്പ് പദവിയിലുള്ളവരുടെ താമസ രേഖ പുതുക്കൽ

താൽക്കാലിക താമസ രേഖ മാറുന്നതും പുതുക്കുന്നതും

രേഖകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടു ചെയ്യൽ

കൂടുതൽ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള ഫീസ് അടയ്ക്കൽ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്രാഫിക് പിഴകൾ അടയ്ക്കൽ

വിസയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ – നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റ് നൽകൽ

കോടതി വിധി നടപ്പിലാക്കുന്നതിൽ നിന്ന് ക്ലിയറൻസ് സക്ക്ട്ടിഫിക്കറ്റ് നൽകൽ മുതലായ സേവനങ്ങളാണ് ഓൺ ലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.