ഇന്ത്യൻ എംബസി വെള്ളിയാഴ്ച ജഹ്‌റയിൽ കോൺസുലർ ക്യാമ്പ് നടത്തും

0
29

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി മാർച്ച് 31 വെള്ളിയാഴ്ച ജഹ്‌റയിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. വഹ ഏരിയയിലെ ഡോഡി കിഡ്‌സ് നഴ്‌സറി സ്‌കൂളിൽ രാവിലെ 9മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ക്യാമ്പ് നടക്കുക.

പാസ്പോർട്ട് പുതുക്കൽ, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പിഒഎ, സിഗ്നേച്ചർ അറ്റസ്റ്റേഷൻ തുടങ്ങി എല്ലാ സേവനങ്ങളും ഈ ക്യാമ്പിൽ ലഭ്യമാകും.

കഴിഞ്ഞ മാസം വഫ്ര മേഖലയിൽ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു, പ്രദേശത്തെ ധാരാളം ഇന്ത്യൻ പൗരന്മാർക്കാണ് ഇത് പ്രയോജനം ചെയ്തത്