കുവൈറ്റ് സിറ്റി: റോഡുകളിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രാജ്യത്തെ എല്ലാ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ് അധികൃതർ എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. യൂണിവേഴ്സിറ്റി ബിരുദവും കുറഞ്ഞത് 600 KD ശമ്പളവും ഇല്ലാത്ത എല്ലാ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ഉന്നത അധികാരികൾ കർശന നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. 300,000 ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാനാണ് നീക്കം.
Home Middle East Kuwait 300,000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്